Sub Lead

ഇസ്രായേലി മന്ത്രിമാരെ അനഭിമതരായി പ്രഖ്യാപിക്കുമെന്ന് സ്ലൊവേനിയ

ഇസ്രായേലി മന്ത്രിമാരെ അനഭിമതരായി പ്രഖ്യാപിക്കുമെന്ന് സ്ലൊവേനിയ
X

ലൂബിയാന: ഇസ്രായേലി ധനമന്ത്രിയേയും പോലിസ് മന്ത്രിയേയും അനഭിമതരായി പ്രഖ്യാപിക്കാന്‍ യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയ തീരുമാനിച്ചു. ഫലസ്തീനികള്‍ക്ക് നേരെ അതിക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നവരാണ് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറുമെന്ന് സ്ലൊവേനിയന്‍ മന്ത്രിസഭ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി. ഇതോടെ ഇസ്രായേലി മന്ത്രിമാരെ അനഭിമതരായി പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി സ്ലൊവേനിയ മാറും.

ഗസയ്‌ക്കെതിരെ പൈശാചിക പ്രസ്താവനകള്‍ നടത്തിയ ഇരുവര്‍ക്കുമെതിരെ യുകെ, കാനഡ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ നേരത്തെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധങ്ങള്‍ക്ക് യുഎസ് എതിരാണ്.

Next Story

RELATED STORIES

Share it