Sub Lead

പഠിക്കാത്തതിന് തല്ലിയെന്ന്; അധ്യാപകനെ വെടിവച്ചു വീഴ്ത്തി ഒമ്പതാം ക്ലാസുകാരന്‍

പഠിക്കാത്തതിന് തല്ലിയെന്ന്; അധ്യാപകനെ വെടിവച്ചു വീഴ്ത്തി ഒമ്പതാം ക്ലാസുകാരന്‍
X

ഡെറാഡൂണ്‍: അധ്യാപകനെ വെടിവച്ചു വീഴ്ത്തിയ ഒമ്പതാം ക്ലാസുകാനെ പോലിസ് അറസ്റ്റ് ചെയ്തു. പാഠഭാഗങ്ങള്‍ പഠിച്ചുവരാത്തതിന് തല്ലിയതിനാണ് ഗംഗന്‍ദീപ് സിംഗ് കോലി എന്ന അധ്യാപകനെ ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ഥി പുറകില്‍ ചെന്ന് വെടിവച്ചത്. ഉത്തരാഖണ്ഡിലെ കാശിപ്പൂരിലെ കുണ്ഡേശ്വരി റോഡിലെ ശ്രീ ഗുരുനാനാഖ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നുരാവിലെയാണ് സംഭവം.

ഫിസിക്‌സ് പഠിപ്പിക്കുന്ന ഗംഗന്‍ദീപ് സിംഗ് കോലി കഴിഞ്ഞ ആഴ്ചയാണ് സമര്‍ത്ഥ് ബജ്‌വ എന്ന വിദ്യാര്‍ഥിയെ തല്ലിയത്. എന്നാല്‍, ഇന്ന് വിദ്യാര്‍ഥി ഉച്ചഭക്ഷണം കൊണ്ടുവരുന്ന പാത്രത്തില്‍ നാടന്‍ തോക്കുമായി വരുകയായിരുന്നു. അധ്യാപകന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പുറകില്‍ നിന്നാണ് വെടിവച്ചത്. അധ്യാപകന്റെ തോളെല്ലിന് താഴെയാണ് വെടിയേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് തോക്ക് എങ്ങനെ ലഭിച്ചുവെന്ന് പരിശോധിച്ചു വരുന്നതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it