Sub Lead

വീടിനോട് ചേര്‍ന്നുള്ള മീന്‍കുളത്തില്‍ വീണ് ആറു വയസ്സുകാരന്‍ മരിച്ചു

വീടിനോട് ചേര്‍ന്നുള്ള മീന്‍കുളത്തില്‍ വീണ് ആറു വയസ്സുകാരന്‍ മരിച്ചു
X

കോഴിക്കോട്: ആറുവയസ്സുകാരന്‍ വീടിനോട് ചേര്‍ന്നുള്ള മീന്‍കുളത്തില്‍ വീണ് മരിച്ചു. കട്ടിപ്പാറ ചമല്‍ വെണ്ടേക്കുംചാല്‍ ജസീല്‍-മുഹ്‌സിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹംദാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ യാണ് അപകടം. വീടിനോട് ചേര്‍ന്ന് മീന്‍ വളര്‍ത്താനായി നിര്‍മിച്ച കുളത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നു മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Six yearold boy has died after falling into a fish pond

Next Story

RELATED STORIES

Share it