ക്രൂരത, കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലനെ ചവിട്ടിത്തെറിപ്പിച്ച് യുവാവ്

കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലനെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. തലശ്ശേരിയില്‍ തിരക്കേറിയ റോഡില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് മനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ ഗണേശിനാണ് മര്‍ദ്ദനമേറ്റത്. പൊന്ന്യം പാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദ് (20) ആണ് ക്രൂരകൃത്യം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.
ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പമെത്തിയ ശിഹ്ഷാദ് കാര്‍ നിര്‍ത്തിയ സമയം കുട്ടി കാറിന് സൈഡില്‍ ചാരിനിന്നു.ഇത് കണ്ട ശിഹ്ഷാദ് കുട്ടിയെ ചോദ്യം ചെയ്ത ശേഷം നടുവിന് നേരെ ചവിട്ടുകയും ദേഹോദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവമുണ്ടായ ഉടന്‍ കണ്ടുനിന്നവരില്‍ ചിലര്‍ ഇയാളെ തടഞ്ഞു. എന്നാല്‍, ഇവരോട് തര്‍ക്കിച്ച ശേഷം കാറില്‍ക്കയറി സ്ഥലംവിടുകയായിരുന്നു. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റിട്ടുണ്ട്.
ദൃക്‌സാക്ഷികളില്‍ ചിലരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശിഹ്ഷാദിനെ തലശ്ശേരി പോലിസ് വിളിച്ചുവരുത്തി കാര്യം തിരക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പോലിസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.
RELATED STORIES
'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTമലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒമ്പതാം ക്ലാസ്...
16 Sep 2023 5:11 AM GMTമഞ്ചേരിയില്‍ ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്‍കഴിഞ്ഞ 82 വയസ്സുകാരിക്ക്...
15 Sep 2023 6:24 AM GMTനിപ രോഗലക്ഷണം; മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍, മലപ്പുറം, കണ്ണൂര്‍ ...
13 Sep 2023 2:18 PM GMT