Sub Lead

പി മോഹനന്റെ വിവാദ പരാമര്‍ശം: അതൃപ്തി പ്രകടിപ്പിച്ച് യെച്ചൂരി

സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.

പി മോഹനന്റെ വിവാദ പരാമര്‍ശം: അതൃപ്തി പ്രകടിപ്പിച്ച് യെച്ചൂരി
X

ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ക്ക് തീവ്ര ഇസ്‌ലാമിക സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സിപിഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവര്‍ത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ഇസ്‌ലാമിക തീവ്രവാദികളാണ് ഇപ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നതെന്നും കോഴിക്കോട് കേന്ദ്രമായുള്ള ഇസ്‌ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതെന്നുമായിരുന്നു മോഹനന്റെ ആരോപണം.

താമരശ്ശേരിയില്‍ കര്‍ഷകത്തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള സമാപന സമ്മേളനത്തിലായിരുന്നു മോഹനന്റെ വിവാദ പരാമര്‍ശം. മോഹനന്റെ വിവാദ പരാമര്‍ശത്തിനെതിരേ മുസ്‌ലിം ലീഗ്, എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകള്‍ രൂക്ഷ പ്രതികരണവുമായി മുന്നോട്ട് വന്നിരുന്നു.

Next Story

RELATED STORIES

Share it