Sub Lead

ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍; ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്

സെപ്റ്റംബര്‍ 28ന് 90ാം ജന്മദിനം ആഘോഷിച്ച ലതാ മങ്കേഷ്‌കറുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശ്വാസതടസ്സത്തെതുര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരി ആശാ ബോസ്‌ലെ ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍; ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്
X

മുംബൈ: ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറി (90)നെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംബര്‍ 28ന് 90ാം ജന്മദിനം ആഘോഷിച്ച ലതാ മങ്കേഷ്‌കറുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശ്വാസതടസ്സത്തെതുര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഹോദരി ആശാ ബോസ്‌ലെ ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

ഇപ്പോഴും ആശുപത്രിയിലുള്ള ലതാ ദീദി നിരീക്ഷണത്തിലാണ്. സ്ഥിതി മെച്ചപ്പെട്ടുവരികയാണെന്നും നാളെയോടെ ആശുപത്രിയില്‍ നിന്നു വിടുതല്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബോസ്‌ലെ പറഞ്ഞു.

ക്ലാസിക്കല്‍ സംഗീതജ്ഞനായ ദീനനാഥ് മങ്കേഷ്‌ക്കറുടെ മകളായി 1929ലാണ് ലതാ മങ്കേഷ്‌ക്കറുടെ ജനനം. സ്വന്തമായി നാടക കമ്പനിയുണ്ടായിരുന്ന അച്ഛന്‍, തന്റെ പുത്രിമാരെ സംഗീതസാന്ദ്രമായ ഒരന്തരീക്ഷത്തിലാണ് വളര്‍ത്തിയത്. ഹിന്ദിയില്‍ മാത്രം ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ മങ്കേഷ്‌കറെ 2001ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ഇവര്‍ നേടിയിട്ടുണ്ട്. എം.എസ്. സുബ്ബലക്ഷ്മിക്ക് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത. ഫ്രാന്‍സ് 2007ല്‍ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡ് (ഓഫിസര്‍ ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍) അവര്‍ക്ക് നല്‍കി ആദരിച്ചിരുന്നു.

Next Story

RELATED STORIES

Share it