സൈമണ്‍ ബ്രിട്ടോയുടെ ഭൗതീക ദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും; അന്ത്യാഞ്ജലി റീത്തുകളില്ലാതെ

. മരിച്ചാല്‍ തന്റെ മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കണമെന്നും അന്ത്യാഞ്ജലി നേരാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ ആയിരിക്കണമെന്നും ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നു.

സൈമണ്‍ ബ്രിട്ടോയുടെ ഭൗതീക ദേഹം  കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും;  അന്ത്യാഞ്ജലി റീത്തുകളില്ലാതെ

ഇന്നലെ അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും. അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നത്. മരിച്ചാല്‍ തന്റെ മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടു നല്‍കണമെന്നും അന്ത്യാഞ്ജലി നേരാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ ആയിരിക്കണമെന്നും ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നു.

ഇക്കാര്യം സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി രാജീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.ദീര്‍ഘകാലം വില്‍ചെയറിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം ഇന്നലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു. തൃശൂരില്‍നിന്നു മൃതദേഹം ഇന്നു കൊച്ചിയിലെത്തിക്കും.

ബുധനാഴ്ച മൃതദേഹം വസതിയിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകീട്ട് മൂന്നിന് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.

1983ല്‍ മഹാരാജാസ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ നട്ടെല്ലിന് പരിക്കേറ്റതിന് ശേഷം ജീവിതം വീല്‍ചെയറിലായിരുന്ന ബ്രിട്ടോ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായാണ് നിയമസഭയിലെത്തിയത്.2015ല്‍ 138 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയും രണ്ട് നോവലുകള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. വിപ്ലവകാരിയുടെ നഷ്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബ്രിട്ടോയെ അനുസ്മരിച്ചത്.
RELATED STORIES

Share it
Top