Sub Lead

സില്‍വര്‍ലൈന്‍: കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജിയോ ടാഗ് വഴിയുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചുവെന്നും സര്‍ക്കാര്‍.ജിയോ ടാഗ് വഴിയുള്ള സര്‍വ്വേ നടപടികള്‍ നേരത്തേ ആകാമായിരുന്നില്ലേയെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇത്രയും കോലോഹലം ഉണ്ടാകുമായിരുന്നോയെന്നും കോടതി ചോദിച്ചു

സില്‍വര്‍ലൈന്‍: കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ ഒരു വിഭാഗം ഭൂഉടമകള്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.ജിയോ ടാഗ് വഴിയുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട ഉത്തരവും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.

ജിയോ ടാഗ് വഴിയുള്ള സര്‍വ്വേ നടപടികള്‍ നേരത്തേ ആകാമായിരുന്നില്ലേയെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇത്രയും കോലോഹലം ഉണ്ടാകുമായിരുന്നോയെന്നും കോടതി ചോദിച്ചു.സാമൂഹിഘാതപഠനത്തിന് ഇത്രയം കോലാഹലം ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു.കൊണ്ടുവന്ന സര്‍വ്വേക്കല്ലുകള്‍ എവിടെയെന്നും കോടതി ചോദിച്ചു.സാമൂഹിഘാത പഠനത്തിനായി ഇത്രയും വലിയ കല്ലുകള്‍ എന്തിനെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വികസനത്തിന്റെ പേരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു.കൊച്ചി മെട്രോ പദ്ധതി ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിനാലാണ് ഇതുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിന് സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നത്.സില്‍വര്‍ ലൈന്‍ ആവശ്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.ഹരജി ജൂണ്‍ ആദ്യം വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it