Sub Lead

ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു; പൈലറ്റിനെ അറസ്റ്റ് ചെയ്തു: അവകാശവാദവുമായി പാകിസ്താന്‍

അതേസമയം, ബാലാക്കോട്ടിലെ ഇന്ത്യന്‍ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഇട്ട് വലിയ കുഴികള്‍ രൂപപ്പെട്ടതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടു;  പൈലറ്റിനെ അറസ്റ്റ് ചെയ്തു:  അവകാശവാദവുമായി പാകിസ്താന്‍
X

ന്യൂഡല്‍ഹി: പാക്കിസ്താന്‍ വ്യോമാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അവകാശപ്പെട്ടു. ഒരു വിമാനം പാക്ക് അധീന കശ്മീരിലും ഒരു വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും വീണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

അതേസമയം, ബാലാക്കോട്ടിലെ ഇന്ത്യന്‍ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ഇട്ട് വലിയ കുഴികള്‍ രൂപപ്പെട്ടതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങളാണ് രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമാതിര്‍ത്തിയില്‍ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണു പാക്ക് വിമാനങ്ങളെ തുരത്തിയത്.

പാക്കിസ്ഥാന്റെ ഒരു എഫ് -16 വിമാനം നൗഷേറയിലെ ലാം വാലിയില്‍വച്ച് ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ഇത് പാക്ക് അതിര്‍ത്തിക്കുള്ളില്‍ വീഴുന്നതു കണ്ടെന്നും ഇതില്‍നിന്ന് ഒരാള്‍ പാരച്യൂട്ടില്‍ രക്ഷപ്പെട്ടുവെന്നും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. ഇയാള്‍ രക്ഷപ്പെട്ടോയെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it