മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്
മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്.
BY SRF26 March 2022 7:01 PM GMT

X
SRF26 March 2022 7:01 PM GMT
ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിര്‍ത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. മാര്‍ട്ടിന്‍ ജോസഫ് എന്നയാളാണ് വെടിവച്ചത്. പ്രതിയെ മുട്ടം പോലിസ് കസ്റ്റഡിയിലെടുത്തു. മരിച്ച സനല്‍ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story
RELATED STORIES
ഒമിക്രോണിന്റെ ഉപ വകഭേദം ഡല്ഹിയില് കണ്ടെത്തി
10 Aug 2022 10:27 AM GMTറിഫാ മെഹ്നുവിന്റെ ആത്മഹത്യ; ഭര്ത്താവ് മെഹ്നാസിന്റെ മുന്കൂര്...
10 Aug 2022 6:44 AM GMTഗവര്ണറോട് കൊമ്പുകോര്ത്ത് സര്ക്കാര്;അസാധുവായ ഓര്ഡിനന്സുകള്ക്ക്...
10 Aug 2022 5:24 AM GMTചൈനയില് പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്ണര് രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്ന്നു; വാളയാര് ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMT