Sub Lead

തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ നേതാക്കള്‍ക്കു നേരെ ചെരിപ്പേറ്

തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ നേതാക്കള്‍ക്കു നേരെ ചെരിപ്പേറ്
X

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയ്ക്കിടെ നേതാക്കള്‍ക്കു നേരെ ചെരിപ്പേറ്. തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ്, അര്‍ജുന്‍ സിങ്, സുവേന്തു അധികാരി, രജിബ് ബാനര്‍ജി എന്നിവര്‍ക്ക് നേരെയാണ് ചെരിപ്പേറുണ്ടായത്. സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിരവധി നേതാക്കളാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

അതിനിടെ, ബംഗാളില്‍ ബിജെപിയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയില്‍ ആ പാര്‍ട്ടിയുടെ സ്വാധീനം പിന്നെയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഹൂഗ്‌ളിയില്‍ പറഞ്ഞു. നിങ്ങള്‍ എന്നെ ഇവിടെ കൊന്നു കുഴിച്ചുമൂടിയാലും ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. മുറിവേറ്റ മൃഗമാണ് ഞാന്‍. വളരെ അപകടകാരിയാണ്. കളി തുടങ്ങിയിട്ടേയുള്ളു. ബംഗാളിലെ ജനങ്ങളോട് ഒന്നേ പറയാനുള്ളു. ബിജെപിയെ ബംഗാളില്‍ പരാജയപ്പെടുത്തിയാല്‍ രാജ്യത്ത് നിന്ന് തന്നെ ആ പാര്‍ട്ടി അപ്രത്യക്ഷമാവുന്നത് നമുക്ക് കാണാമെന്നും മമത പറഞ്ഞു.

Shoes, bricks thrown at vehicles of Mukul Roy, other BJP leaders


Next Story

RELATED STORIES

Share it