Sub Lead

നബിദിന പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

നബിദിന പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
X

പാലക്കാട്: കപ്പൂര്‍ നരിമടയില്‍ നബിദിന പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണ അന്ത്യം. കയ്യാലക്കല്‍ മെയ്തുണ്ണി മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടേ മുപ്പതിനായിരുന്നു അപകടം നടന്നത്. ബള്‍ബ് ഇടാന്‍ വേണ്ടി മരത്തിന്റെ മുകളില്‍ കയറി വയറു അപ്പുറത്തേക്ക് എറിയുമ്പോള്‍ ലൈന്‍ കമ്പിയുടെ മുകളില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it