ഇറാഖ് തീരത്ത് കപ്പലില്‍ തീപ്പിടിത്തം; കൊയിലാണ്ടി സ്വദേശി മരിച്ചു
BY BSR18 July 2021 3:54 PM GMT

X
BSR18 July 2021 3:54 PM GMT
കോഴിക്കോട്: ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപ്പിടിത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ അതുല്‍രാജ് (28) ആണ് മരിച്ചത്. ജൂലൈ 13നാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇറാഖ് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുല്‍രാജ്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം ഒമ്പതു പേരാണ് മരണപ്പെട്ടത്. അപകട വിവരം ഞായറാഴ്ചയാണ് അതുല്‍രാജിന്റെ വീട്ടില്‍ അറിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അതുല്‍രാജ് കപ്പല്‍ ജോലിക്ക് പോയത്. കോച്ചപ്പന്റെ പുരയില്‍ ഉത്തമന്‍-ജയന്തി ദമ്പതികളുടെ മകനാണ്. സഹോദരി: അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Ship fire in Iraq coast; Koyilandy native died
Next Story
RELATED STORIES
സ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല് ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന് പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര് ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല് കൊലപ്പെടുത്തിവരില് ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMTഇസ്രായേല് വ്യോമാക്രമണം; ഗസയില് ഇസ്ലാമിക് ജിഹാദിന്റെ ഒരു കമാന്ഡര് ...
7 Aug 2022 11:54 AM GMT