Sub Lead

അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങി; കണ്ടെയ്‌നറുകള്‍ കടലില്‍; ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങി; കണ്ടെയ്‌നറുകള്‍ കടലില്‍; ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
X

കൊച്ചി: അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നത് തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. കൊച്ചി തീരത്തുനിന്ന് 74കിലോമീറ്റര്‍ അകലെ ചെരിഞ്ഞ എംഎസ്‌സി എല്‍സ3 എന്ന ചരക്കുകപ്പല്‍ കടലില്‍ മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്‌നറുകളെല്ലാം കടലില്‍ വീണിട്ടുണ്ട്. ഇതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്. ഇന്ധനം ചോര്‍ന്നാല്‍ അത് കടലിലെ ജീവികളെ ബാധിക്കും. കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കളുണ്ടെങ്കില്‍ അത് നീക്കുന്നതിനും വിദഗ്ധസംവിധാനങ്ങളുണ്ട്. കപ്പലില്‍ നിലവില്‍ ഉള്ളതും കടലില്‍ ഒഴുകി നടക്കുന്നതുമായ കണ്ടെയ്‌നറുകളിലെ കാര്‍ഗോ എന്താണെന്ന് കപ്പല്‍ കമ്പനിക്കുമാത്രമേ അറിയാനാകൂ.

കണ്ടെയ്‌നറുകള്‍ ഒഴുകി തീരാത്തെത്തിയാല്‍ അപകടമാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിട്ടുണ്ട്.ലൈബീരിയന്‍ പതാക വഹിക്കുന്ന എംഎസ്‌സി എല്‍സ 3 എന്ന കപ്പലാണ് കഴിഞ്ഞ ദിവസം ചെരിഞ്ഞത്. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള കപ്പലാണ് ഇത്. നാനൂറോളം കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ യാത്രതിരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൊച്ചിയിലെത്തേണ്ടിയിരുന്നതായിരുന്നു.

Next Story

RELATED STORIES

Share it