അശ്ലീല വീഡിയോ നിര്‍മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം
കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന് തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന് വാദിച്ചു.
മുംബൈ: അശ്ലീല വീഡിയോ നിര്‍മാണക്കേസില്‍ സിനിമാ താരം ശില്പാഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയും നിര്‍മാതാവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന് തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന് വാദിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്ക്കെതിരേ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്.
താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ അവകാശപ്പെട്ടു. തന്നെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നുവെന്നും ഇയാള്‍ വാദിച്ചു.
RELATED STORIES
പരാതികളേറുന്നു; പ്രജ്ജ്വല്‍ രേവണ്ണ കീഴടങ്ങിയേക്കും
6 May 2024 7:09 AM GMTഫലസ്തീന് അനുകൂല നിലപാട്: സാദിഖ് ഖാന് മൂന്നാം തവണയും ലണ്ടന്‍ മേയര്‍; ...
6 May 2024 6:58 AM GMTപാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; കൃത്യത്തിന് പിന്നില്‍...
6 May 2024 6:50 AM GMTവീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്
6 May 2024 6:42 AM GMTകിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത്...
6 May 2024 6:41 AM GMTഅനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത്...
6 May 2024 5:38 AM GMT