- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷര്‍ജീല്‍ ഇമാമിന് ഒരു കേസില്‍ ജാമ്യം; ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല
അലിഗഡിലെ സിവില്‍ ലൈന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍ 55/2020 ലാണ് ഷര്‍ജീലിന് ജാമ്യം ലഭിച്ചതെന്ന് സഹോദരന്‍ മുസമ്മില്‍ ഇമാം പറയുന്നു.

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) ഗവേഷക വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിനെതിരേ യുപി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നില്‍ ജാമ്യം ലഭിച്ചു. അതേസമയം, വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യുഎപിഎ കേസില്‍ പ്രതിയായതിനാല്‍ ഷര്‍ജീല്‍ ജയിലില്‍ തന്നെ തുടരും.
അലിഗഡിലെ സിവില്‍ ലൈന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍ 55/2020 ലാണ് ഷര്‍ജീലിന് ജാമ്യം ലഭിച്ചതെന്ന് സഹോദരന്‍ മുസമ്മില്‍ ഇമാം പറയുന്നു.
'ഉത്തര്‍പ്രദേശിലെ അലിഗഢിലെ സിവില്‍ ലൈന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നമ്പര്‍ 55/2020ല്‍ തന്റെ സഹോദരന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം അനുവദിച്ചിട്ടുണ്ട്, അവന്റെ മോചനത്തിലേക്ക് ഒരു ചുവടു കൂടി. ഇത് നുണകള്‍ക്കും കുപ്രചരണങ്ങള്‍ക്കും വേട്ടയ്ക്കും മേല്‍ ഒടുവില്‍ സത്യം അതിജയിക്കുന്നതായി കണിക്കുന്നു. #SharjeelImam'- മുസമ്മില്‍ ഒരു ട്വീറ്റില്‍ കുറിച്ചു.
ജനുവരി 16ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ (എഎംയു) നടത്തിയ പ്രസംഗത്തിന് ശേഷം 'ദേശവിരുദ്ധ' പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അലിഗഡ് പോലിസ് ഷര്‍ജീല്‍ ഇമാമിനെതിരെ
രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ, 153 ബി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നിലവില്‍ ഇമാം തിഹാര്‍ ജയിലിലാണ്. ശനിയാഴ്ച 665 ദിവസത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി.
RELATED STORIES
ഐഎസ്എല്‍ അനിശ്ചിതത്വം തുടരുന്നു; പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന്...
30 July 2025 7:06 AM GMTഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
30 July 2025 7:03 AM GMTഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം...
30 July 2025 6:55 AM GMTകലാ-സാംസ്കാരിക പ്രവര്‍ത്തകനും യുഎഇ മുന്‍ പ്രവാസിയുമായ ഉതുമാന്‍...
30 July 2025 6:41 AM GMTമുണ്ടക്കെ-ചൂരല്‍മല ദുരന്തം: കച്ചവടം നഷ്ടപ്പെട്ടവര്‍ക്കുള്ള പ്രത്യേക...
30 July 2025 6:36 AM GMTഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു
30 July 2025 6:23 AM GMT