എംഎല്‍എ ഹോസ്റ്റലില്‍ കാല്‍വഴുതി വീണ് ഷാനിമോള്‍ ഉസ്മാന് പരിക്ക്
ബുധനാഴ്ച രാവിലെ എട്ടരയോടെ നിയമസഭാ സമ്മേളനത്തിന് പേകാന്‍ തയാറെടുക്കവെയായിരുന്നു അപകടം.

X
SRF14 Jan 2021 4:07 AM GMT
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ കാല്‍ വഴുതി വീണ് എംഎല്‍എ ഷാനിമോള്‍ ഉസ്മാന് പരിക്കേറ്റു. ബുധനാഴ്ച രാവിലെ എട്ടരയോടെ നിയമസഭാ സമ്മേളനത്തിന് പേകാന്‍ തയാറെടുക്കവെയായിരുന്നു അപകടം. ഇടതുകാലിന്റെ ചെറുവിരലില്‍ നേരിയ പൊട്ടലുണ്ട്. ഇതേത്തുടര്‍ന്ന് പ്ലാസ്റ്ററിട്ടു. ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു.
എംഎല്‍എ ഹോസ്റ്റല്‍ വളപ്പിലെ ചന്ദ്രഗിരി ബ്ലോക്കിലാണ് ഷാനിമോള്‍ ഉസ്മാന്റെ മുറി. ഇടതു കാല്‍ തെന്നിയെങ്കിലും എംഎല്‍എ വീണില്ല. നല്ല വേദനയായതിനാലാണ് പേരൂര്‍ക്കട ഗവ. ആശുപത്രിയിലെത്തിച്ചത്. പരിശോധനയിലാണ് എല്ലിന് ചെറിയപൊട്ടല്‍ കണ്ടെത്തിയത്.
സബ്മിഷനിടെ രണ്ട് വാര്‍ഡന്മാരുടെ സഹായത്തോടെയാണ് ഷാനിമോള്‍ നിയമസഭയിലെ ഇരിപ്പിടത്തിലെത്തിയത്. ചര്‍ച്ചയില്‍ സംസാരിക്കാനുള്ളതു കൊണ്ടാണ് വേദന കടിച്ചമര്‍ത്തിയും എത്തിയതെന്ന് ഷാനിമോള്‍ പറഞ്ഞു. ഇന്നും സഭയിലെത്തും.
Next Story