Sub Lead

ഉത്തരവാദി സര്‍ക്കാര്‍; ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: കാംപസ് ഫ്രണ്ട്

സമാനമായ മോശം സാഹചര്യത്തില്‍ നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് പോലുള്ള സ്‌കൂളുകളുടെ നിലവാരത്തകര്‍ച്ചക്ക് കാരണം വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ്. പൊതുവിദ്യാഭ്യാസ മേഖല ഹൈടെക് ആണ് എന്നുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദം പൊള്ളയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഉത്തരവാദി സര്‍ക്കാര്‍; ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: കാംപസ് ഫ്രണ്ട്
X

സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരണമടഞ്ഞ ഷഹ്‌ല ഷെറിന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നും കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ക്ലാസ് മുറികളില്‍ മാളങ്ങള്‍ കണ്ടെത്തിയിട്ടും അറ്റകുറ്റപ്പണി നടത്താതെ കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാരാണ്. സമാനമായ മോശം സാഹചര്യത്തില്‍ നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇത് പോലുള്ള സ്‌കൂളുകളുടെ നിലവാരത്തകര്‍ച്ചക്ക് കാരണം വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ്. പൊതുവിദ്യാഭ്യാസ മേഖല ഹൈടെക് ആണ് എന്നുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദം പൊള്ളയാണ് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സ്‌കൂളില്‍ നടന്നത് മാധ്യമങ്ങള്‍ക്കുമുമ്പില്‍ വെളിപ്പെടുത്തിയ കുട്ടികളെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ കേസെടുക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യണം. കുറ്റക്കാരനായ അധ്യാപകനെതിരേ നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി രക്ഷപ്പെടുത്താനാണ് പോലിസ് ശ്രമിക്കുന്നത്. അധ്യാപക വൃത്തിക്ക് അപമാനമായ ഈ അധ്യാപകനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. സസ്‌പെന്‍ഷനില്‍ ഒതുക്കി നിര്‍ത്താതെ ഈ അധ്യാപകനെ എത്രയും വേഗം ജോലിയില്‍ നിന്ന് പിരിച്ചു വിടണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ. സി പി അജ്മല്‍, വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി, സെക്രട്ടറിമാരായ ഫായിസ് കാണിച്ചേരി, എ എസ് മുസമ്മില്‍, ട്രഷറര്‍ ആസിഫ് നാസര്‍, കമ്മിറ്റിയംഗം അല്‍ ബിലാല്‍ സലീം സംസാരിച്ചു.


Next Story

RELATED STORIES

Share it