പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം:  മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: വയനാട് പുത്തന്‍കുന്ന് സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. ലോക് താന്ത്രിക് യുവ ജനതാദള്‍ വയനാട് ജില്ലാ പ്രസിഡന്റ് യു എ അജ്മല്‍ സാജിദ്, മനുഷ്യാവകാശപ്രവര്‍ത്തകനായ വീരേന്ദ്രകുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് നടപടി.

കുട്ടിയുടെ മരണത്തിന് ഉത്തരവാദി സ്‌കൂള്‍ അധികൃതരാണെന്ന് പരാതിക്കാര്‍ ആരോപിച്ചു. സ്‌കൂള്‍ ഇഴജന്തുക്കളുടെ താവളമാണ്. ഇതിനെതിരെ കുട്ടികള്‍ പരാതിപ്പെട്ടിട്ടും അധ്യാപകര്‍ നടപടിയെടുത്തില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top