Sub Lead

ശഹീദ് ഷാന്‍ അനുസ്മരണം 18ന് ആലപ്പുഴയില്‍

ശഹീദ് ഷാന്‍ അനുസ്മരണം 18ന് ആലപ്പുഴയില്‍
X
തിരുവനന്തപുരം: ആര്‍എസ്എസ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണം 18ന് തിങ്കളാഴ്ച ആലപ്പുഴയില്‍ നടക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അറിയിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് ആലപ്പുഴ ടൗണ്‍ ഹാളില്‍ പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലിന് ദേശീയ ജനറല്‍ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിക്കും. ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും. 2021 ഡിസംബര്‍ 18നാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘം കെ എസ് ഷാനെ കൊലപ്പെടുത്തിയത്. സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ അനുസ്മരണ പരിപാടികള്‍ നടന്നുവരികയാണെന്നും തുളസീധരന്‍ പള്ളിക്കല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it