Sub Lead

ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

മുംബൈ പൂനെ എക്‌സ്പ്രസ്‌വേയില്‍ ഖാലാപൂര്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ അമിത വേഗതിയിലെത്തിയ ട്രക്ക് വന്നിടിക്കുകയായിരുന്നു.

ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
X

മുംബൈ: പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു. മുംബൈ പൂനെ എക്‌സ്പ്രസ്‌വേയില്‍ ഖാലാപൂര്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ അമിത വേഗതിയിലെത്തിയ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇവരെ മഹാരാഷ്ട്ര പന്‍വേലിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷബാന ആസ്മിക്ക് മൂക്കിനു പരിക്കേറ്റിട്ടുണ്ട്. അവര്‍ അപകടത്തിന്റെ ഞെട്ടലില്‍നിന്നു മുക്തയായി വരുന്നതേയുള്ളു. ചികിത്സ തുടരുകയാണെന്ന് എംജിഎം ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറിനൊപ്പം പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ശബാന ആസ്മി. ഇവരുടെ കാറില്‍ പിറകില്‍ ടാറ്റാ സഫാരി ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഷബാന ആസ്മിയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചു. ഷബാന ആസ്മിയുടെ ഡ്രൈവര്‍ക്കും പരിക്കുണ്ട്. അതേസമയം, ജാവേദ് അക്തര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജബേദ് അക്തറിന്റെ 75ാം ജന്മദിനം ഷബാന ആസ്മിയും കുടുംബവും ആഘോഷിച്ചത്.




Next Story

RELATED STORIES

Share it