Sub Lead

ലോ കോളജിലെ എസ്എഫ്‌ഐ അതിക്രമം; ഇന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

പ്രാകൃതരായ മനുഷ്യര്‍പോലും ചിന്തിക്കാത്തതാണ് എസ്എഫ്‌ഐ ക്രിമിനല്‍ സംഘം ലോ കോളജില്‍ കാട്ടിക്കൂട്ടിയതെന്നും കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.

ലോ കോളജിലെ എസ്എഫ്‌ഐ അതിക്രമം; ഇന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം
X

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ കെഎസ്‌യുവിന്റെ വനിത പ്രവര്‍ത്തകരെ ഉള്‍പ്പെടെ ആക്രമിച്ച എസ്എഫ്‌ഐ നടപടിക്കെതിരേ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കൂബിനെ ഒരു വനിതയെന്ന പരിഗണന പോലും നല്‍കാതെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനകരമാണ്. പ്രാകൃതരായ മനുഷ്യര്‍പോലും ചിന്തിക്കാത്തതാണ് എസ്എഫ്‌ഐ ക്രിമിനല്‍ സംഘം ലോ കോളജില്‍ കാട്ടിക്കൂട്ടിയതെന്നും കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാട് ഇതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സ്ത്രീസുരക്ഷയ്ക്കും സ്വതന്ത്ര സംഘടനാപ്രവര്‍ത്തനത്തിനും വേണ്ടി ശക്തമായ ഇടപെടല്‍ വേണ്ടിവരും. എഐഎസ്എഫ് വനിതാ നേതാവിനെ അക്രമിച്ച എസ്എഫ് ഐ നേതാക്കള്‍ക്ക് ഭരണകൂടം നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണ് മറ്റൊരു വനിതയെ അപമാനിക്കാനുള്ള ധൈര്യം ഉണ്ടായതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയടക്കം രംഗത്ത് വന്നിരുന്നു. കേരള സര്‍ക്കാര്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് രാഹുലിന്റെ എഫ് ബി പോസ്റ്റ്.

ലോ കോളജ് അതിക്രമത്തില്‍ എസ്എഫ്‌ഐക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. നിരന്തരം വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങള്‍ പോലും എസ്എഫ്‌ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയില്‍ കുറ്റപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ലോ കോളേജില്‍ കെഎസ്‌യു വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. വനിതാ നേതാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. അതേസമയം, കെഎസ് യു നേതാവ് സഫീന അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it