- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലോല്‍സവം വീക്ഷിക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ്‌ഐ അക്രമം
പ്രകോപനമേതുമില്ലാതെ ഹോക്കി സ്റ്റിക്കുകളും ഇരുമ്പ് വടികളുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കോട്ടയം ഏരിയ പ്രസിഡന്റ് ജസീല്‍, അന്‍സില്‍ എന്നിവരെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധ ചികില്‍സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടയം: എംജി യൂനിവേഴ്‌സിറ്റി കലോല്‍സവം വീക്ഷിക്കാനും കലാ പ്രതിഭകള്‍ക്കു അഭിനന്ദനം അര്‍പ്പിക്കാനുമെത്തിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്‌ഐ അക്രമം. മാരകായുധങ്ങളുമായാണ് അക്രമി സംഘം കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിച്ചത്.
പ്രകോപനമേതുമില്ലാതെ ഹോക്കി സ്റ്റിക്കുകളും ഇരുമ്പ് വടികളുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കോട്ടയം ഏരിയ പ്രസിഡന്റ് ജസീല്‍, അന്‍സില്‍ എന്നിവരെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധ ചികില്‍സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കലോല്‍സവം കാണാനെത്തിയ മറ്റു വിദ്യാഥികള്‍ക്കു നേരെയും അക്രമമുണ്ടായി. അവരും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് കാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു.
കോടതി ഉത്തരവിനെ തുടര്‍ന്ന് റോഡുകളില്‍ നിന്നും പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്ത മുനിസിപ്പല്‍ സെക്രട്ടറിയുടെ വീട് ആക്രമിച്ച് ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ തിരികെ കൊണ്ട് വെപ്പിക്കുകയും ചെയ്തിരുന്നു.
അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി കാംപസ് ഫ്രണ്ട് തെരുവിലിറങ്ങുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
RELATED STORIES
ആള്‍ക്കൂട്ടക്കൊലപാതകം; 21 കാരനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി...
13 Aug 2025 8:23 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ ...
13 Aug 2025 7:54 AM GMTനാമനിര്‍ദേശപത്രിക തള്ളിയത് ചേദ്യം ചെയ്തുള്ള സാന്ദ്ര തോമസിന്റെ ഹരജി...
13 Aug 2025 7:23 AM GMTഇന്ത്യന്‍ പൗരനെന്ന് തെളിയിക്കാന്‍ ആധാറും പാന്‍ കാര്‍ഡും വോട്ടര്‍...
13 Aug 2025 7:08 AM GMTഗവര്‍ണര്‍ക്ക് തിരിച്ചടി: ബദല്‍ സെര്‍ച്ച് കമ്മിറ്റിയാണ് വിസി...
13 Aug 2025 7:04 AM GMTറെയില്‍പാത നിര്‍മാണ പ്രവര്‍ത്തനം; കോര്‍ബ സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ...
13 Aug 2025 6:55 AM GMT