Sub Lead

നഗര മധ്യത്തില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

സംഭവത്തില്‍ പാളയം സ്വദേശി ബിജു(30)വിനെ കസബ പോലിസ് കസ്റ്റഡിയിലെടുത്തു.

നഗര മധ്യത്തില്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
X

കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു വരുന്നതിനിടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗര മധ്യത്തില്‍ രാവിലെ ഒമ്പതോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി തടഞ്ഞുവച്ചതിനു പിന്നാലെ പോലിസെത്തി കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ പാളയം സ്വദേശി ബിജു(30)വിനെ കസബ പോലിസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു.

പിന്നാലെ ഇയാള്‍ ഓടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പോലിസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പോലിസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്ന് പോലിസ് പറഞ്ഞു.


Next Story

RELATED STORIES

Share it