Sub Lead

പോലിസ് കേസ് ഡയറി ഹാജരാക്കിയില്ല; തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസില്‍ ഏഴു പ്രതികള്‍ക്ക് ജാമ്യം

പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലിസ് ഡയറി കൊണ്ടുവരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടു, എന്നാല്‍, അവര്‍ അക്കാര്യം ചെയ്തില്ലെന്ന് റാഞ്ചി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എ അല്ലാം പറഞ്ഞു.

പോലിസ് കേസ് ഡയറി ഹാജരാക്കിയില്ല; തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസില്‍ ഏഴു പ്രതികള്‍ക്ക് ജാമ്യം
X

റാഞ്ചി: തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന കേസിലെ 13 പ്രതികളില്‍ ഏഴ് പേര്‍ക്ക് റാഞ്ചി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചതെന്ന് തബ്‌രീസിന്റെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലിസ് ഡയറി കൊണ്ടുവരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടു, എന്നാല്‍, അവര്‍ അക്കാര്യം ചെയ്തില്ലെന്ന് റാഞ്ചി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എ അല്ലാം പറഞ്ഞു.

എഫ്‌ഐആറില്‍ പ്രതികളുടെ പേരില്ല, പ്രതികളുടെ കുറ്റസമ്മത മൊഴിക്ക് തെളിവാക്കാന്‍ പറ്റുംവിധമുള്ള മൂല്യമില്ല, സാക്ഷികള്‍ പ്രതിയുടെ പേര് പറഞ്ഞില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ആകെയുള്ള 13 പേരില്‍ 12 പേരാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ഡിസംബര്‍ ഒമ്പതിനും പത്തിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. ബാക്കിയുള്ള അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇവര്‍ക്കും ഉടന്‍ ജാമ്യം ലഭിച്ചേക്കും.

പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് തബ്‌രീസിന്റെ ഭാര്യ ശഹിസ്ത പറഞ്ഞു. ഈ വീഡിയോ ഇല്ലാത്തതാണോ? തെളിവായി ഇനിയും എന്താണ് വേണ്ടത്? ആദ്യം അവര്‍ കൊലപാതകക്കുറ്റം ഒഴിവാക്കുകയും പിന്നീട് ജാമ്യം നല്‍കുകയും ചെയ്യുന്നു. എന്താണ് സംഭവിക്കുന്നത്?-ശഹിസ്ത ചോദിച്ചു. നേരത്തേ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലപാതക കുറ്റം ജാര്‍ഖണ്ഡ് പോലിസ് ഒഴിവാക്കിയിരുന്നു. ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് സെപ്റ്റംബര്‍ 18നാണ് പ്രതികള്‍ക്കെതിരേ വീണ്ടും കൊലപാതക കുറ്റം ചുമത്താന്‍ പോലിസ് തയ്യാറായത്.

താന്‍ ഭയന്നിരിക്കുകയാണെന്ന് മാതാപിതാക്കള്‍ മരിച്ച ശേഷം തബ്‌രീസ് അന്‍സാരിയെ വളര്‍ത്തിയ മന്‍സൂര്‍ ആലം പ്രതികരിച്ചു. ക്രൂരമായ കുറ്റകൃത്യം നടന്നിട്ട് ആറുമാസം പോലും ആയിട്ടില്ല,അവര്‍ക്ക് എങ്ങനെ ലഭിച്ചു. ജാമ്യം തടയാന്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 17നാണ് ബൈക്ക് മോഷ്ടാവ് ആണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തബ് രീസ് അന്‍സാരിയെ വൈദ്യതി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. 'ജയ് ശ്രീ റാം', 'ജയ് ഹനുമാന്‍' എന്നിവ വിളിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ഏഴു മണിക്കൂറോളം ക്രൂരമായി തല്ലിച്ചതച്ചത്. അഞ്ച് ദിവസത്തിന് ശേഷം ജൂണ്‍ 22ന് പോലീസ് കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

Next Story

RELATED STORIES

Share it