Sub Lead

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ സൈനികന്‍ അറസ്റ്റില്‍

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ സൈനികന്‍ അറസ്റ്റില്‍
X

അമൃത്സര്‍: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ സൈനികന്‍ അറസ്റ്റില്‍. കശ്മീരിലെ ബാരമുല്ലയില്‍ പ്രവര്‍ത്തിക്കുന്ന ദേവീന്ദര്‍ സിംഗാണ് അറസ്റ്റിലായത്. നേരത്തെ പിടികൂടിയ സൈനികനായ ഗുര്‍പ്രീത് സിംഗിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദേവീന്ദര്‍ സിംഗിന്റെ പങ്കു വെളിപ്പെട്ടതെന്ന് പഞ്ചാബ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ അഡീഷണല്‍ ഐജി രവ്‌ജോത് കൗര്‍ ഗ്രെവാല്‍ പറഞ്ഞു.

2017ല്‍ പൂനെയില്‍ നടന്ന ഒരു സൈനിക പരിശീലനത്തിലാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് സിഖിം, കശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇരുവര്‍ക്കും ഒരുമിച്ച് പോസ്റ്റിങ് ലഭിച്ചു. അക്കാലത്ത് ഗൗരവമേറിയ സൈനികഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ഇരുവര്‍ക്കും ലഭിച്ചു. അവയാണ് പാകിസ്താന്‍ ചാരന്‍മാര്‍ക്ക് കൈമാറിയത്.

Next Story

RELATED STORIES

Share it