Sub Lead

യുഎസ് പ്രസിഡന്റ്; ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്

യുഎസ് പ്രസിഡന്റ്; ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
X

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുളള കറുത്ത സെനറ്ററുമായ കമല ഹാരിസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. ഉപരിസഭയായ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയാണ് 55കാരിയായ കമല. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന്‍ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളും ധൈര്യശാലിയായ പോരാളിയുമാണ് കമല ഹാരിസ്. തനിക്കൊപ്പം മത്സരിക്കാന്‍ കമലയെ തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ജോ ബൈഡന്റെ ട്വീറ്റ്.

നേരത്തെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ പറഞ്ഞു കേട്ട പേരാണ് കമല ഹാരിസിന്റേത്. ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല. കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കമല ഹാരിസ് രാജ്യത്തെ മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ്. ഹാരിസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ തനിക്ക് അതിയായ ബഹുമാനമുണ്ടെന്നും സന്തോഷമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു

മെയ് മാസത്തില്‍ ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ മരണത്തെത്തുടര്‍ന്ന്, രാജ്യത്തുടനീളം ഉയര്‍ന്നുവന്ന പ്രതിഷേധത്തെത്തുടര്‍ന്ന്, വംശത്തെക്കുറിച്ചുള്ള പരസ്യമായ ശബ്ദിക്കുകയും - പോലിസ് പരിഷ്‌കരണത്തിന്റെ ആവശ്യകതയായി അവര്‍ ഉയര്‍ന്നുവരുകയും ചയ്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ അഭിമാനമുണ്ടെന്നായിരുന്നു കമല ഹാരിസിന്റെ ആദ്യ മറുപടി. അമേരിക്കന്‍ ജനതയുടെ ഏകീകരണത്തിന് ജോ ബൈഡന് കഴിയുമെന്നും അമേരിക്കന്‍ ജനതയ്ക്കുവേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതം ചെലവഴിച്ചത്. പ്രസിഡന്റ് എന്ന നിലയില്‍ ജനങ്ങളുടെ ആശയങ്ങള്‍ക്ക് അനുസരിച്ചുളള അമേരിക്കയെ അദ്ദേഹം നിര്‍മ്മിക്കുമെന്നും കമല പറയുന്നു. ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുന്നതിനും സത്യം, സമത്വം, നീതി എന്നിവയുടെ മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനുമുള്ള പോരാട്ടത്തില്‍ ഞാന്‍ ഇന്ന് ജോ ബിഡനില്‍ ചേരുന്നതില്‍ വിനീതനാകുന്നത്. ഹാരിസ് പറഞ്ഞു.

ആദ്യ ഡെമോക്രാറ്റിക് ചര്‍ച്ചയ്ക്കിടെ ഹാരിസ് ബിഡനുമായി ഏറ്റുമുട്ടിയിരുന്നു. 2019 ഡിസംബറില്‍ ഹാരിസ് മല്‍സരത്തില്‍ നിന്ന് ഇറങ്ങുകയും മാര്‍ച്ചില്‍ ബിഡനെ അംഗീകരിക്കുകയും ചെയ്തു. 78കാരനായ ജോ ബൈഡന്‍ പ്രസിഡന്റായാല്‍ അമേരിക്കയിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാകും അത്. കൂടാതെ ഒരു രണ്ടാം മത്സരത്തിന് താന്‍ ഉണ്ടാകില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു. അങ്ങനെ വരുമ്‌ബോള്‍ സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും അമ്ബത്തഞ്ചുകാരിയായ കമല ഹാരിസ് വരാനുളള സാധ്യതയുണ്ടെന്നും നിരീക്ഷണങ്ങളുണ്ട്.

1960 കളില്‍ തമിഴ്‌നാട്ടില്‍ നിന്നും അമേരിക്കയിലെത്തിയ ഇന്ത്യക്കാരി കാന്‍സര്‍ ഗവേഷക ശ്യാമളാ ഗോപാലിന്റെയും ജമേക്കന്‍ വംശജന്‍ ഡോണള്‍ ഹാരിസിന്റെയും മകളായ കമലാഹാരിസ് അഭിഭാഷക കൂടിയാണ്. ചെന്നൈ സ്വദേശിയായ ഡോക്ടറും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശ്യാമള ഗോപാലനാണ് കമല ഹാരിസിന്റെ അമ്മ. അഭിഭാഷക കൂടിയായ കമല ഹാരിസ് 2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറല്‍ സ്ഥാനം വഹിച്ചിരുന്നു. ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായിരുന്ന സ്ത്രീയായിരുന്നു കമല. 2017 മുതല്‍ കാലിഫോര്‍ണിയയില്‍ നിന്നുളള ജൂനിയര്‍ സെനറ്ററാണ്. ഡഗ്ലസ് എംകോഫാണ് ഭര്‍ത്താവ്.


Next Story

RELATED STORIES

Share it