Sub Lead

പാര്‍ശ്വവല്‍കൃതരെ പുറത്ത് നിര്‍ത്തുന്ന കേരള മോഡല്‍: സെമിനാര്‍ മാര്‍ച്ച് 20, 21 തിയ്യതികളില്‍ തൃശൂരില്‍

കേരളമോഡല്‍ വികസനം എങ്ങിനെയാണ് പാര്‍ശ്വവല്‍കൃതരുടെ ജീവിതത്തെ പുറത്ത് നിര്‍ത്തുന്നത് എന്ന വിഷയത്തില്‍ റിസര്‍ച്ച് സ്‌കോളേഴസ് എട്ട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു.

പാര്‍ശ്വവല്‍കൃതരെ പുറത്ത് നിര്‍ത്തുന്ന കേരള മോഡല്‍: സെമിനാര്‍ മാര്‍ച്ച് 20, 21 തിയ്യതികളില്‍ തൃശൂരില്‍
X

തൃശൂര്‍: കേരള മോഡല്‍ പുനര്‍നിര്‍വചിക്കുന്നു(Redefining Kerala Model) എന്ന ആശയത്തില്‍ ഭീംയാന കളക്ടീവും, നീലം കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സെമിനാറും കള്‍ച്ചറല്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

കേരള മോഡല്‍ വികസനത്തെ വിമര്‍ശനപരമായി സമീപിക്കുന്ന പ്രോഗ്രാം മാര്‍ച്ച് 20, 21 തിയ്യതികളില്‍ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കേരളമോഡല്‍ വികസനം എങ്ങിനെയാണ് പാര്‍ശ്വവല്‍കൃതരുടെ ജീവിതത്തെ പുറത്ത് നിര്‍ത്തുന്നത് എന്ന വിഷയത്തില്‍ റിസര്‍ച്ച് സ്‌കോളേഴസ് എട്ട് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു. പരിപാടി കേരളത്തിലെ അംബേദ്ക്കറൈറ്റ് മൂവ്‌മെന്റിന്റെ ചരിത്രത്തിലെ സുപ്രധാന ഏടായി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.


seminar on Redefining Kerala Model

Next Story

RELATED STORIES

Share it