Sub Lead

അഞ്ച് വര്‍ഷത്തിനിടെ 233 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി

അഞ്ച് വര്‍ഷത്തിനിടെ 233 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി
X

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 233 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ കണക്കുകളാണ് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഢിയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരേ അസമിലും ജാര്‍ഖണ്ഡിലുമാണ് കേസെടുത്തത്-37 പേര്‍ക്കെതിരേ വീതം. 2018ല്‍ 70 പേര്‍ക്കും 2017ല്‍ 51 പേര്‍ക്കും 2016ല്‍ 35 പേര്‍ക്കും 2015ല്‍ 30ഉം 2014ല്‍ പേര്‍ക്കെതിരേയാണ്

ഐപിസി 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. 2018നും 2014നും ഇടയില്‍ അസാമിലെയും ജാര്‍ഖണ്ഡിലെയും 37 പേര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഹരിയാനയില്‍ 29 പേര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.




Next Story

RELATED STORIES

Share it