വംശീയ വിരുദ്ധ പ്രതിഷേധ സാധ്യത: ഡല്‍ഹിയിലെ യുഎസ് എംബസിക്ക് സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ ഡല്‍ഹിയില്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹി പോലിസ് അമേരിക്കന്‍ എംബസിക്ക് പുറത്ത് അധിക പോലിസ് സേനയെ വിന്യസിച്ചു. ഡല്‍ഹിയിലെ യുഎസ് എംബസിയിലേക്ക് ചില ഗ്രൂപ്പുകള്‍ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. മെയ് 25ന് അമേരിക്കയില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട 46 കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധസാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയത്. ഫ്‌ളോയിഡിന്റെ മരണം യുഎസിലെ പല നഗരങ്ങളിലും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പിപിഇ കിറ്റുകള്‍ വരെ ഏര്‍പ്പാട് ചെയ്താണ് പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. യുകെ ഹൈക്കമ്മീഷന് പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആളുകളുടെ റാലികളും ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്.
RELATED STORIES
കനത്ത മഴയില് മണ്ണിടിഞ്ഞ് താഴ്ന്നു; വീട് അപകടാവസ്ഥയില്
7 Aug 2022 6:11 PM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTസ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTമാധ്യമപ്രവര്ത്തകന് ശ്രീവത്സന് അന്തരിച്ചു
7 Aug 2022 5:04 PM GMTഅന്നമനടയില് തീരം ഇടിയുന്നു; വീടുകള്ക്ക് ഭീഷണി
7 Aug 2022 4:59 PM GMT