സനു മൂകാംബികയിലെ ലോഡ്ജില്‍; തിരിച്ചറിഞ്ഞതോടെ ഇറങ്ങിയോടി
കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജില്‍ കഴിഞ്ഞിരുന്ന സനുമോഹന് ജീവനക്കാര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്ന് രക്ഷപെട്ടു.
കൊച്ചി: തൃക്കാക്കരയില്‍ നിന്ന് കാണാതായ സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയിലെത്തിയതായി അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജില്‍ കഴിഞ്ഞിരുന്ന സനുമോഹന് ജീവനക്കാര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജില്‍ നിന്ന് രക്ഷപെട്ടു. സനുമോഹനെ പിടികൂടാന്‍ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം കൊല്ലൂര്‍ മൂകാംബികയിലെത്തി.
പതിമൂന്ന് വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങള്‍ പിന്നിടുകയാണ്. മരണത്തിന് പിന്നാലെ പിതാവ് സനു മോഹനെ കാണാതാവുകയായിരുന്നു.
മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിലായിരുന്നു സനുമോഹന് ഉണ്ടായിരുന്നത്. ലോഡ്ജിലെ ജീവനക്കാര്‍ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബില്‍ തുക പോലും നല്‍കാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. തുടര്‍ന്ന് കര്‍ണാടക പോലിസിനെ ജീവനക്കാര്‍ വിവരമറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചതില്‍ നിന്ന് സനു മോഹനാണെന്ന് സ്ഥിരീകരിക്കാനായി. കര്‍ണാട പോലിസിന്റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണ സംഘം വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. സനുമോഹന് മൂകാംബികയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ അടുത്തുള്ള പോലിസ് സ്റ്റേഷനുകളില്‍ ജാഗ്രത നിര്‍ദേശവും നല്കി. സനുമോഹനെ കണ്ടെത്താന്‍ നാല് ഭാഷകളില്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു.
വൈഗയുടെ മൃതദേഹം കിട്ടിയ മാര്‍ച്ച് 22ന് സനു മോഹന്‍ വാളയാര്‍ അതിര്‍ത്തി കടന്നതിന്റെ തെളിവുകള്‍ നേരത്തെ പോലിസിന് കിട്ടിയിരുന്നു. എന്നാല്‍ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ അന്വേഷണങ്ങള്‍ ഫലം കണ്ടിരുന്നില്ല. ഒരു മാസത്തോളമായിട്ടും കേസില്‍ അന്വേഷണ പുരോഗതിയില്ലാതിരുന്നതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ കേസിലുണ്ടായ നിര്‍ണായക വഴിത്തിരിവ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
RELATED STORIES
'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMT