എകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
BY APH1 July 2022 3:46 AM GMT

X
APH1 July 2022 3:46 AM GMT
തിരുവനന്തപുരം: എകെജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമപ്പുറം നാശോന്മുഖമായ സായുധ ആക്രമണങ്ങള്‍ കേരളത്തെ തകര്‍ക്കും. ഇത്തരം ഹീനമായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപകടകരമാണ്. എകെജി സെന്ററിനു നേരെയുണ്ടായ ആക്രമത്തില്‍ സമഗ്രവും സത്വരവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിനു മുമ്പില്‍ കൊണ്ടു വരണം.
2017 ല്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് തുടരന്വേഷണം ഉണ്ടായിട്ടില്ല. അതുപോലെയാവരുത് ഈ അന്വേഷണവും. നിലവിലെ രാഷ്ട്രീയ ചര്‍ച്ച വഴിമാറുന്നതിനായി നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണോയെന്നതു കൂടി അന്വേഷിക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMT