Sub Lead

ബാലപീഡകരെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാരിനെതിരേ എസ് ഡിപി ഐ സമരഭവനം

ബാലപീഡകരെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാരിനെതിരേ എസ് ഡിപി ഐ സമരഭവനം
X

തിരുവനന്തപുരം: ബാലപീഡകരെ സംരക്ഷിക്കുന്ന ഇടത് സര്‍ക്കാരിനെതിരേ സമരഭവനം എന്ന പേരില്‍ എസ് ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. പാലത്തായി കേസ് പ്രതി പത്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്ന പരാതിയില്‍ കേസെടുക്കുക, പോക്‌സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക, പോക്‌സോ ചുമത്താതെ പ്രതിയെ സഹായിച്ച പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരഭവനം സംഘടിപ്പിച്ചത്.


വീടുകള്‍ കേന്ദ്രീകരിച്ചു നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഒന്നിച്ചണിനിരന്നു.


ബിജെപി നേതാവായ പീഡനക്കേസ് പ്രതിയെ രക്ഷിക്കാന്‍ ഒത്തുകളി നടത്തിയതിന്റെ ജാള്യത മറയ്ക്കാന്‍ സിപിഎം നേതാവ് പി ജയരാജന്‍ ഇരയുടെ നീതിക്കുവേണ്ടി ശബ്ദിക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ പറഞ്ഞു. പൊതുജന മധ്യത്തില്‍ ഉടുമുണ്ടഴിഞ്ഞവന്‍ നാണം മറയ്ക്കാന്‍ എന്തു തൊടുന്യായവും കണ്ടെത്തും. ജയരാജന്റെ പ്രസ്താവനയെ കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര നേതാവായ പീഡനക്കേസ് പ്രതിക്കുവേണ്ടി ഇടതുപക്ഷ സര്‍ക്കാരും പോലിസും നടത്തിയ ഒത്തുകളിക്കെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്. അനാഥ ബാലികയെ പീഢിപ്പിച്ച അധ്യാപകനെ സഹായിച്ചതിന്റെ പേരില്‍ പൊതുസമൂഹത്തില്‍ കടുത്ത ആക്ഷേപങ്ങളാണ് പിണറായി സര്‍ക്കാരും സിപിഎമ്മും നേരിടേണ്ടി വരുന്നത്. അതിനെ പ്രതിഷേധിക്കുന്നവരെ ആക്ഷേപിച്ച് മുഖംരക്ഷിക്കാനാണ് ശ്രമമെങ്കില്‍ കേരളത്തില്‍ വിലപ്പോവില്ല. പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കി ബാലികയ്ക്കു നീതി ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും സമരഭവനത്തിന് അഭിവാദ്യമര്‍പ്പിച്ച് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

SDPI protests against Left government protecting child molesters

Next Story

RELATED STORIES

Share it