മയക്ക്മരുന്ന് ഇടപാട്കാർക്ക് ശിക്ഷ ഉറപ്പ് വരുത്തണം: വി എം ഫൈസൽ

തലശ്ശേരി : നമ്മുടെ നാട്ടിന്റെ സമ്പത്തായ യുവജനതയെ നശിപ്പിക്കാനും, പുഴുക്കളെ പോലെ മരിച്ചു വീഴുവാനും കാരണമായ ലഹരി മാഫിയാ സംഘങ്ങളെ പൂർണമായും തുടച്ചു നീക്കുവാൻ നിയമ നടപടികൾ കർശനമായി നടപ്പിലാക്കി ശിക്ഷ ഉറപ്പ് വരുത്തണമെന്നും ആവിശ്യമെങ്കിൽ കൂടുതൽ കാര്യക്ഷമമായ നിയമ
നിർമാണം നടത്തണമെന്നും എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി.എം ഫൈസൽ ആവശ്യപ്പെട്ടു.

തലശ്ശേരിയിലെ ഇരട്ട കൊലപാതകത്തിനെതിരെ എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ 'പ്രതിഷേധ ചത്വരം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് സ്വാഗതവും തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. കെ.സി ഷബീർ നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസൽ, ജില്ലാ ട്രഷറർ ആഷിക് അമീൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉമ്മർ മാസ്റ്റർ, ഇബ്രാഹിം കെ, സദഖത്ത് നീർവേലി, തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് വി ബി തുടങ്ങിയവർ പ്രതിഷേധ ചത്വരത്തിന് നേതൃത്വം നൽകി.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT