- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെക്രട്ടറിയേറ്റിലെ ജാതി അധിക്ഷേപം: കുറ്റക്കാരനെതിരെ കേസെടുക്കണം - പി അബ്ദുല്‍ ഹമീദ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപം നടന്നതായുള്ള പരാതിയില്‍ കുറ്റക്കാരനെതിരെ കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. സെക്രട്ടറിയേറ്റില്‍ നിന്ന് പട്ടികജാതിക്കാരിയായ ജീവനക്കാരി സ്ഥലം മാറിപ്പോയപ്പോള്‍ സഹപ്രവര്‍ത്തകന്‍ ശുദ്ധികലശം നടത്തിയെന്ന പരാതി സാക്ഷര കേരളത്തിനു തന്നെ അപമാനമാണ്. ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നേതാവാണ് ഈ ഹീന കൃത്യം ചെയ്തതെന്ന ആക്ഷേപം ഏറെ ഗൗരവവതരമാണ്. നവോഥാനവും പുരോഗമനവും തങ്ങളുടെ സംഭാവനയാണെന്ന് ഊറ്റം കൊള്ളുന്നവര്‍ തന്നെ മനുഷ്യത്വ വിരുദ്ധവും പഴകി പുളിച്ചതുമായ വര്‍ണവ്യവസ്ഥയെ താലോലിക്കുന്നു എന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായിരുന്ന ജീവനക്കാരി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പോലും മാറ്റിയെന്നാണ് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മതനിരപേക്ഷതയും മാനവികതയും പുരോഗമനവാദികളുടെ വായ്ത്താരി മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. അവസരം കിട്ടുമ്പോള്‍ മനുവാദത്തെയും ശ്രേണീബദ്ധവും മനുഷ്യത്വ വിരുദ്ധവുമായ ജാതീയതയെയും വംശീയതയെയും പുല്‍കാനും അനുവര്‍ത്തിക്കാനും മനസ് പാകപ്പെട്ടവരായി ഇടതുപക്ഷ പ്രവര്‍ത്തകരും സഹയാത്രികരും മാറുന്നു എന്നത് ഏറെ ഖേദകരമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി യാഥാര്‍ഥ്യമെങ്കില്‍ പട്ടിക ജാതി അതിക്രമ തടയല്‍ നിയമം ഉള്‍പ്പെടെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















