- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം:മലയോര മേഖല കീഴടക്കി അഡ്വ.സാദിഖ് നടുത്തൊടി

നിലമ്പൂര്‍: ജനഹൃദയങ്ങളെ കീഴടക്കി എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു. അധികാരികളുടെ അനാസ്ഥ മൂലം ദുരിതം പേറുന്ന നിലമ്പൂരിലെ മലയോര മേഖലകളിലെ ജനങ്ങളുമായി നേരിട്ട് സംവദിച്ചും മേഖലയിലെ വികസന മുരടിപ്പ് അവരുമായി പങ്കുവെച്ചുമാണ് അദ്ദേഹം പര്യടനം നടത്തുന്നത്. ഇടത് വലത് മുന്നണികളോടും ഒന്‍പതു വര്‍ഷം നിലമ്പൂരിനെ പ്രതിനിധീകരിച്ച പി വി അന്‍വറിനോടുമുള്ള ജനവികാരം പ്രകടമാക്കുന്നതായിരുന്നു സ്വീകരണ പരിപാടികളിലെ വര്‍ധിച്ച ജനപങ്കാളിത്തം. വ്യാഴാഴ്ച രാവിലെ പോത്തുകല്ലില്‍ നിന്ന് തുടങ്ങിയ വാഹന പ്രചാരണ ജാഥ മലയോര മേഖലയിലെ സാധാരണക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി ചുങ്കത്തറ പഞ്ചായത്തില്‍ പര്യടനം നടത്തി. ടാപ്പിങ് തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കം നൂറുകണക്കിനാളുകള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരണം നല്‍കിയത്. വൈകീട്ടോടെ കരളായി പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളോ നാടിന്റെ പുരോഗതിയോ ചര്‍ച്ച ചെയ്യാനുള്ള ആര്‍ജ്ജവം ഇടതു-വലതു മുന്നണികള്‍ക്കില്ല. ദുരിതം പേറുന്ന ജനതയുടെ ജീവല്‍പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മുന്നണി സ്ഥാനാര്‍ഥികള്‍ പരസ്യ വിചാരണ ചെയ്യുപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. അതിനാല്‍ അപ്രസക്തമായ വിഷയങ്ങളിലും വിവാദങ്ങളിലും പോര്‍വിളികളിലും അഭിരമിക്കുകയാണ് മുന്നണി നേതാക്കള്‍. എല്ലാ ഒത്തുതീര്‍പ്പു രാഷ്ട്രീയങ്ങളും വിദ്വേഷ പ്രചാരണങ്ങളും മുന്നണികളുടെ പരാജയ ഭീതികളില്‍ നിന്ന് ഉയിരെടുക്കുന്നതാണ്. സമസ്ത മേഖലകളിലും എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ ജനപിന്തുണ ഏറി വരികയാണ്. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളും രാഷ്ട്രീയ ഭൂപടവും തിരുത്തിയെഴുതുന്ന തിരഞ്ഞെടുപ്പായിരിക്കും നിലമ്പൂരിലേതെന്നും പര്യടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.












