Sub Lead

ഭരണഘടന സംരക്ഷിക്കാന്‍ മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണം: എം കെ ഫൈസി

തിരഞ്ഞെടുപ്പില്‍ നുണപ്രചാരണം നടത്തി നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. അതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും അവര്‍ ഉപയോഗപ്പെടുത്തി. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നും എം കെ ഫൈസി വ്യക്തമാക്കി.

ഭരണഘടന സംരക്ഷിക്കാന്‍ മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണം: എം കെ ഫൈസി
X

കണ്ണൂര്‍: രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാന്‍ മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. പാര്‍ട്ടി ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


തിരഞ്ഞെടുപ്പിനു ശേഷവും മതേതര കക്ഷികളും സഖ്യങ്ങളും വീണ്ടും ഭിന്നിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പില്‍ ഒരു ഭാഗത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സഖ്യവും മറു ഭാഗത്ത് മതേതര കക്ഷികളുമായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഫാഷിസത്തിന്റെ ശക്തി തിരിച്ചറിയുന്നതില്‍ മതേതര കക്ഷികള്‍ പരാജയപ്പെടുകയായിരുന്നു.

പ്രാദേശിക വാദത്തിന്റെയും വ്യക്തിഗത ഈഗോയുടെയും പേരില്‍ പരസ്പരം കലഹിച്ചുനിന്നത് സംഘപരിവാരത്തിന് നേട്ടമുണ്ടാക്കി. തിരഞ്ഞെടുപ്പില്‍ നുണപ്രചാരണം നടത്തി നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു. അതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും അവര്‍ ഉപയോഗപ്പെടുത്തി. രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാഷിസം വീണ്ടും അധികാരത്തില്‍ വരാനിടയായ സാഹചര്യവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയും ചര്‍ച്ച ചെയ്യുന്ന യോഗം നാളെ അവസാനിക്കും. ഭാവി പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് ദഹ് ലാന്‍ ബാഖവി, ആര്‍ പി പാണ്ഡേ, അല്‍ഫോന്‍സോ ഫ്രാങ്കോ, അഡ്വ. സാജിദ് സിദ്ദീഖി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it