Sub Lead

പാങ്ങോട് പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം

പാങ്ങോട് പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം
X

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം. സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറ വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിയായ അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്. പുലിപ്പാറയിലെ വിജയത്തോടെ പഞ്ചായത്തിലെ എസ്ഡിപിഐ അംഗങ്ങളുടെ എണ്ണം മൂന്നായി വര്‍ധിച്ചു.

പുലിപ്പാറ വാര്‍ഡിലെ വാര്‍ഡ് അംഗം അബ്ദുല്‍ കരീമിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആകെ 19 വാര്‍ഡുകളുള്ള പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ ഭരണം യുഡിഎഫിനാണ്. എല്‍ഡിഎഫ്-എട്ട്, യുഡിഎഫ്-ഏഴ്, വെല്‍ഫെയര്‍പാര്‍ട്ടി-രണ്ട്, എസ്ഡിപിഐ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില.

അതേസമയം, മലപ്പുറം ജില്ലയിലെ തിരുനാവായയിലെ വാര്‍ഡില്‍ എസ്ഡിപി ഐ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫിന് 695 വോട്ടും എസ്ഡിപിഐക്ക് 465 വോട്ടും എല്‍ഡിഎഫിന് 192 വോട്ടും ലഭിച്ചു.

Next Story

RELATED STORIES

Share it