- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐക്യ ആഹ്വാനവുമായി ഗുജറാത്തില്‍ എസ്ഡിപിഐ ഈദ് സംഗമം
BY APH17 May 2022 5:45 AM GMT

X
APH17 May 2022 5:45 AM GMT
അഹമ്മദാബാദ്: സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന ഐക്യ ആഹ്വാനവുമായി ഗുജറാത്തില്‍ എസ്ഡിപിഐ ഈദ് സംഗമം. അഹമ്മദാബാദില്‍ ടാഗോള്‍ ഹാളില്‍ സംഘടിപ്പിച്ച ഈദ് സംഗമം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ ശക്തികള്‍ ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ഏകാധിപത്യ ഭരണത്തിന് ശ്രമിക്കുകയാണെന്നും അതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും സംഗമം ആഹ്വാനം ചെയ്തു. ഒന്നിച്ചുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിപകരുമെന്ന് സംഗമത്തില്‍ പങ്കെടുത്ത വിവിധ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി, ബി എം കാംബ്ലെ, എന്‍ഡബ്ല്യുസി അംഗം അഷ്ഫാഖ് ഹുസൈന്‍, ദരിയാപൂര്‍ കോണ്‍ഗ്രസ് എംഎല്‍എ ഗയാസുദ്ദീന്‍ ഷെഖ്, ഭാരതീയ െ്രെടബല്‍ പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് പ്രൊഫ രമേഷ് വാസവ, ജെഡി (യു) ഗുജറാത്ത് വൈസ് പ്രസിഡന്റ് ഗോവിന്ദ് ജാദവ് ജി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
എസ്ഡിപിഐ ഗുജറാത്ത് സ്‌റ്റേറ്റ് കണ്‍വീനര്‍ ഒവേഷ് ഷേഖ്, അഹമ്മദാബാദ് ജില്ലാ പ്രസിഡന്റ് അംസാദ് ഖാന്‍ പത്താന്‍, മുനിസ് ഷേഖ് സംസാരിച്ചു.
Next Story
RELATED STORIES
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMTവാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കോട്ടയം ജില്ലയില്‍ എല്ലാവിധ...
27 May 2025 2:30 PM GMT1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ കേന്ദ്രത്തിന്...
27 May 2025 2:14 PM GMTസെറ്റ് അപേക്ഷ തിയ്യതി നീട്ടി
27 May 2025 1:40 PM GMTജയ്പൂരില്‍ സ്വര്‍ണത്തരി എടുക്കാനായി ജ്വല്ലറിയുടെ സെപ്റ്റിക് ടാങ്കില്‍...
27 May 2025 1:02 PM GMT