ദലിത് സംവരണ അട്ടിമറിക്കെതിരേ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ മാര്‍ച്ച് 10ന്

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ദലിത് സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ മാര്‍ച്ച് 10ന് പ്രതിഷേധ ധര്‍ണ്ണ നടത്തും. സവര്‍ണ സംവരണം നടപ്പാക്കിയവര്‍ ദലിത് സംവരണം അട്ടിമറിക്കുകയാണെന്ന് എസ്ഡിപിഐ ആരോപിച്ചു. എസ്എസ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പുനസ്ഥാപിക്കുക, സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ധര്‍ണ.
രാവിലെ 10.30 ന് നടക്കുന്ന പ്രതിഷേധ ധര്‍ണ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിക്കും, എസ്‌സി-എസ് ടി സംരക്ഷണ മുന്നണി സംസ്ഥാന സെക്രട്ടറി കെ മായാണ്ടി,
എന്‍ സി എച്ച് ആര്‍ ഒ പാലക്കാട് ജില്ല പ്രസിഡണ്ട് കെ കാര്‍ത്തികേയന്‍, സാധു ജന പരിപാലന സംഘം ജില്ലാ സെക്രട്ടറി വാസുദേവന്‍ മാസ്റ്റര്‍,
എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, സെക്രട്ടറി വാസു വല്ലപ്പുഴ, ഇല്യാസ് കാവില്‍പാട് എന്നിവര്‍ സംസാരിക്കും.
RELATED STORIES
സ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല് ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന് പ്രത്യേക...
7 Aug 2022 3:56 PM GMTവിമാനമിറങ്ങിയ യാത്രക്കാര് ബസ്സിനായി കാത്തുനിന്നത് 45 മിനിറ്റ്,...
7 Aug 2022 3:39 PM GMTഇസ്രായേല് കൊലപ്പെടുത്തിവരില് ആറു കുഞ്ഞുങ്ങളും; മരണസംഖ്യ 31 ആയി,...
7 Aug 2022 1:53 PM GMTഇസ്രായേല് വ്യോമാക്രമണം; ഗസയില് ഇസ്ലാമിക് ജിഹാദിന്റെ ഒരു കമാന്ഡര് ...
7 Aug 2022 11:54 AM GMT