Sub Lead

കേരളാ സ്‌റ്റോറിയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണം: കെ കെ റൈഹാനത്ത്

കേരളാ സ്‌റ്റോറിയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണം: കെ കെ റൈഹാനത്ത്
X

തിരുവനന്തപുരം: സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതിന് നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന കേരളാ സ്‌റ്റോറിയുടെ പ്രദര്‍ശനാനുമതി ഉടന്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് വിപുല്‍ അമൃത്‌ലാല്‍ ഷാ നിര്‍മാണം പൂര്‍ത്തിയാക്കിയ സിനിമ മെയ് അഞ്ചിന് പ്രദര്‍ശിപ്പിക്കാനാണ് ശ്രമം. കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്നതാണ് ചിത്രം. സിനിമയിലുടനീളം ഒരു സമൂഹത്തെ താറടിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമായി അടിസ്ഥാന രഹിതമായ കള്ളക്കഥകളാണ് മെനഞ്ഞുണ്ടാക്കിയിരിക്കുന്നത്. ഇതിലൂടെ സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷവും സ്പര്‍ദ്ദയും അതുവഴി സംഘര്‍ഷങ്ങളുമാണ് അണിയറ ശല്‍പ്പികള്‍ ലക്ഷ്യമിടുന്നത്. ഫാഷിസ്റ്റ് രാഷ്്ട്രീയത്തിന് അനുകൂലമായ മണ്ണൊരുക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന കേരളാ സ്‌റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനാനുമതി റദ്ദാക്കാനും സംവിധായകനും നിര്‍മാതാവിനുമെതിരേ 153 എ പ്രകാരം കേസെടുക്കാനും സംസ്ഥാന സര്‍ക്കാരും പോലിസും തയ്യാറാവണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it