- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാരിയംകുന്നന്റെ ജീവചരിത്ര പുസ്തകത്തിലൂടെ ഇതുവരെ കാണാത്ത രേഖകള്‍ പുറത്തുവിടുമെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്
വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായാണ് ഒരു പുസ്തകം ഇറങ്ങുന്നത്. ആ പുസ്തകം ഒക്ടോബര്‍ 29 വെള്ളിയാഴ്ച 4ന്, മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും

മലപ്പുറം: 1921ലെ മലബാര്‍ സമരത്തിന് നേതൃത്വം വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അത്യപൂര്‍വ്വ ചിത്രം പുറത്തുവിടുമെന്ന് റമീസ് മുഹമ്മദ്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ട ചിത്രത്തിലെ തിരക്കഥാകൃത്തുക്കളിലൊരാളായിരുന്നു റമീസ് മുഹമ്മദ്.
കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു താനടങ്ങുന്ന സംഘമെന്ന് റമീസ് പറഞ്ഞു. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും തങ്ങള്‍ക്ക് ലഭിച്ചു. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയെന്നും റമീസ് ചൂണ്ടിക്കാട്ടി.
എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നന് അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയില്‍ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കന്‍ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. അതു പോലെ ബ്രിട്ടന്, ആസ്ത്രേലിയ, ഫ്രാന്‍സ്, യു എസ് എ, കാനഡ, സിംഗപ്പൂര്‍ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആര്‍ക്കൈവുകളില്‍ വാരിയംകുന്നനേയും അദ്ദേഹത്തിന്റെ പോരാട്ടത്തേയും പരാമര്‍ശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താന്‍ കഴിഞ്ഞു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്ര ശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളാണ്.
ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാല്‍ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാന്‍ എഴുതിയ ജീവചരിത്ര പുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും പങ്കുവയ്ക്കുകയാണ്. 'സുല്‍ത്താന്‍ വാരിയംകുന്നന്' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ആയിരിക്കും.
വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായാണ് ഒരു പുസ്തകം ഇറങ്ങുന്നത്. ആ പുസ്തകം ഒക്ടോബര്‍ 29 വെള്ളിയാഴ്ച 4ന്, മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറ പ്രകാശനം ചെയ്യും. രാഷ്ട്രീയ, സാഹിത്യ, ചരിത്ര, ചലചിത്ര, മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും റമീസ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
പള്ളിയിലെ പ്രാർഥനകളിൽ പങ്കെടുത്തു; തിരുപ്പതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥന് ...
9 July 2025 10:18 AM GMTസാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം ; തടയാൻ പദ്ധതി...
9 July 2025 8:43 AM GMTറോഹിങ്ഗ്യൻ കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്ന 448 പേരെ അറസ്റ്റ് ചെയ്ത് ...
9 July 2025 7:56 AM GMTബോളിവുഡ് നടി ആലിയ ഭട്ടില്‍നിന്ന് മുന്‍ പിഎ തട്ടിയെടുത്തത് 77 ലക്ഷം രൂപ
9 July 2025 7:42 AM GMTറയല്‍ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് മിലാനിലേക്ക്
9 July 2025 7:34 AM GMTഗംഭീര പാലം തകർന്നുവീണ സംഭവം: മരിച്ചവരുടെ എണ്ണം ഒമ്പതായി
9 July 2025 7:31 AM GMT