Sub Lead

'ഹിന്ദുരാഷ്ട്രത്തിനായി മരിക്കാനും കൊല്ലാനും തയ്യാര്‍': യുപിയില്‍ പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥികള്‍; രാജ്യത്തുടനീളം സമാന നീക്കങ്ങള്‍

ഹിന്ദു രാഷ്ട്രത്തിന് വേണ്ടി മരിക്കാനും വേണമെങ്കില്‍ കൊല്ലാനും തയ്യാറാവണമെന്ന് ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതില്‍ ഒടുവിലായി പുറത്തുവന്നത്.

ഹിന്ദുരാഷ്ട്രത്തിനായി മരിക്കാനും കൊല്ലാനും തയ്യാര്‍: യുപിയില്‍ പ്രതിജ്ഞയെടുത്ത് വിദ്യാര്‍ഥികള്‍;   രാജ്യത്തുടനീളം സമാന നീക്കങ്ങള്‍
X

വാരണസി: 'ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍' ഉള്ള നിരവധി പ്രതിജ്ഞാ ചടങ്ങുകള്‍ക്കാണ് അടുത്തിടെ രാജ്യം ഞെട്ടലോടെ സാക്ഷ്യംവഹിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആവട്ടെ ഹിന്ദുത്വ ട്വിറ്റര്‍ ഹാന്റിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഹിന്ദു രാഷ്ട്രത്തിന് വേണ്ടി മരിക്കാനും വേണമെങ്കില്‍ കൊല്ലാനും തയ്യാറാവണമെന്ന് ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതില്‍ ഒടുവിലായി പുറത്തുവന്നത്. സുദര്‍ശന്‍ ന്യൂസും അതിന്റെ എഡിറ്റര്‍ഇന്‍ചീഫ് സുരേഷ് ചവാന്‍കെയും അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് അജ്ഞാതനായ ഒരാള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ 'പൊരുതി മരിക്കും, ആവശ്യമെങ്കില്‍ കൊല്ലും' എന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വീഡിയോ ചവാന്‍കെ ഡിസംബര്‍ 29 ബുധനാഴ്ച പോസ്റ്റ് ചെയ്തു.

ഡിസംബര്‍ 28ന് യുപിയിലെ റുപൈദിഹയിലും നാഗ്പൂരിലും നടന്ന പ്രതിജ്ഞാ ചടങ്ങുകളുടെ രണ്ട് വീഡിയോകള്‍ സുദര്‍ശന്‍ ന്യൂസും പങ്കുവച്ചിരുന്നു. ഡിസംബര്‍ 19ന് ഡല്‍ഹിയില്‍ ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ചവാന്‍കെ തന്നെ സമാനമായ പ്രതിജ്ഞ ചൊല്ലി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്, അതിന്റെ വീഡിയോകള്‍ ഡിസംബര്‍ 22ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

'ഇന്ത്യയെ നിര്‍മ്മിക്കുന്നതിനും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി നിലനിര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിനായി ഞങ്ങള്‍ പോരാടും, ഇതിനായി മരിക്കും, ആവശ്യമെങ്കില്‍ കൊല്ലും. ഒരു കാരണവശാലും ഈ ഉദ്യമത്തില്‍ നിന്ന് നാം പുറംതിരിയില്ല. എത്ര ത്യാഗം സഹിച്ചാണെങ്കിലും നമ്മള്‍ ഇതിന് വേണ്ടി പൊരുതും. നമ്മുടെ പൂര്‍വ്വികര്‍, ഗുരുക്കന്മാര്‍, ഭാരതമാതാവ് നമുക്ക് നമ്മുടെ പ്രതിജ്ഞ നിറവേറ്റാന്‍ ആവശ്യമായ ശക്തി നല്‍കട്ടെ. അവര്‍ ഞങ്ങള്‍ക്ക് വിജയം നല്‍കട്ടെ' എന്നിങ്ങനെയായിരുന്നു വിവിധയിടങ്ങളിലെ പ്രതിജ്ഞ.

ഉത്തര്‍പ്രദേശിലെ സോന്‍ബദ്രയിലുള്ള ഒരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ചൊല്ലുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

റുപൈദിഹയിലും നാഗ്പൂരിലും ഒന്നിലധികം ആളുകള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു

സുദര്‍ശന്‍ ന്യൂസ് ചൊവ്വാഴ്ച പങ്കിട്ട ആദ്യ വീഡിയോയില്‍, ഇന്ത്യനേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള ചെറിയ പട്ടണമായ റുപൈദിഹയില്‍ അജ്ഞാതനായ ഒരാള്‍ 12 പേര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് കാണാനാകും. നാഗ്പൂരിലും സമാനമായ സംഭവം അരങ്ങേറി.


നേരത്തെ എന്താണ് സംഭവിച്ചത്

ഡിസംബര്‍ 19ന് ഡല്‍ഹിയിലെ ഗോവിന്ദ്പുരി മെട്രോ സ്‌റ്റേഷന് സമീപമുള്ള ബനാര്‍സിദാസ് ചണ്ഡിവാല ഓഡിറ്റോറിയത്തിലാണ് വിദ്വേഷം പരത്തുന്ന സംഭവം നടന്നത്. ഡിസംബര്‍ 24 വരെ ഈ വിഷയത്തില്‍ ഒരു നടപടിയും പോലിസ് ആരംഭിച്ചിട്ടില്ല.

ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ വിവാദ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദ് സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. ന്യൂനപക്ഷങ്ങളെ കൊല്ലാനും അവരുടെ മതപരമായ ഇടങ്ങള്‍ ആക്രമിക്കാനും പങ്കെടുത്തവരെ പ്രേരിപ്പിക്കുന്ന നിരവധി പ്രസംഗങ്ങളുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.

തന്റെ അഭിപ്രായങ്ങള്‍ക്ക് വിമര്‍ശനം നേരിട്ട യതി നരസിംഹാനന്ദ് ഡിസംബര്‍ 24 ന് സോഷ്യല്‍ മീഡിയയില്‍ തന്റെ നിലപാടിനെ ന്യായീകരിക്കുകയും ന്യൂനപക്ഷ സമുദായത്തെയും മഹാത്മാഗാന്ധിയെയും കുറിച്ച് കൂടുതല്‍ വിഷലിപ്തമായ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിരുന്നു.

അതിനിടെ, രണ്ട് വ്യത്യസ്ത മത പരിപാടികളില്‍ മുസ്‌ലിംകളെ വംശീയ ഉന്മൂലനം നടത്താന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിലെ 76 അഭിഭാഷകര്‍ ഡിസംബര്‍ 26 ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തെഴുതിയിരുന്നു.

Next Story

RELATED STORIES

Share it