Sub Lead

യുപിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ വെടിവച്ച് കൊന്നു

യുപിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ വെടിവച്ച് കൊന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തി. കസ്ര ഐമ ഗ്രാമ വാസി സഞ്ജയ് യാദവ്(46) ആണ് ജിയാന്‍പൂര്‍ മേഖലയില്‍ കൊല്ലപ്പെട്ടത്. അഖിയാപൂരിലെ സ്‌കൂളിലേക്ക് പോകവേയായിരുന്നു ആക്രമണം. പ്രദേശവാസികള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഞ്ജയെ സ്വകാര്യാശുപത്രിയിലെ ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലിസ് സൂപ്രണ്ട് (എസ്പി) അനുരാഗ് ആര്യ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരേ പ്രധാനാധ്യാപകന്റെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് സഞ്ജയിന്റെ ബന്ധുക്കള്‍ പറയുന്ന വ്യക്തികള്‍ക്ക് ക്രിമിനല്‍ ചരിത്രമുണ്ടെന്നും അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

Next Story

RELATED STORIES

Share it