Sub Lead

കോഴിക്കോട് ഹോട്ടലിന്റെ ഇരുമ്പ് തൂണുകള്‍ വീണ് സ്‌കൂള്‍ മേല്‍ക്കുര തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം

അറുപതോളം കുട്ടികളാണ് തകര്‍ന്ന രണ്ട് ക്ലാസുകളിലുമായി പഠിക്കുന്നത്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന് മുമ്പിലേക്കും ഒരു ഇരുമ്പ് തൂണ്‍ പതിച്ചു.

കോഴിക്കോട് ഹോട്ടലിന്റെ ഇരുമ്പ് തൂണുകള്‍ വീണ് സ്‌കൂള്‍ മേല്‍ക്കുര തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം
X

കോഴിക്കോട്: കോഴിക്കോട് കല്ലായി റോഡില്‍ സ്വകാര്യ ഹോട്ടലിന്റെ കൂറ്റന്‍ ഇരുമ്പ് തൂണുകള്‍ വീണ് ഗണപത് ബോയ്‌സ് സ്‌കൂള്‍ മേല്‍ക്കുര തകര്‍ന്നു. സ്‌കൂളിന് അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാവിലെ 10:30 യോടെയാണ് സംഭവമുണ്ടായത്. അഞ്ച്, ആറ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടടിത്തിന് മുകളിലേക്കാണ് ഇരുമ്പ് തൂണ്‍ അടര്‍ന്നു വീണത്.

അറുപതോളം കുട്ടികളാണ് തകര്‍ന്ന രണ്ട് ക്ലാസുകളിലുമായി പഠിക്കുന്നത്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന് മുമ്പിലേക്കും ഒരു ഇരുമ്പ് തൂണ്‍ പതിച്ചു. വുഡീസ് എന്ന സ്വകാര്യ ഹോട്ടലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാപിച്ച ഇരുമ്പ് തൂണുകളാണ് സ്‌കൂളിന് മുകളില്‍ പതിച്ചത്.

Next Story

RELATED STORIES

Share it