Sub Lead

മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: ഇടതുസര്‍ക്കാര്‍ വിദ്യാര്‍ഥി വഞ്ചകരാവരുത്; നീതി ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കുക- കാംപസ് ഫ്രണ്ട്

മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: ഇടതുസര്‍ക്കാര്‍ വിദ്യാര്‍ഥി വഞ്ചകരാവരുത്; നീതി ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കുക- കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80:20 എന്ന അനുപാതത്തില്‍നിന്നും മാറ്റി ജനസംഖ്യാനുപാതികമായി നടപ്പാക്കാനുള്ള ഇടതുസര്‍ക്കാര്‍ തീരുമാനം കാപട്യവും വിദ്യാര്‍ഥികളോടുള്ള വഞ്ചനയുമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാര്‍- പാലോളി കമ്മിറ്റികളുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യം 100 ശതമാനവും മുസ്‌ലിം സമുദായത്തിനുവേണ്ടി നടപ്പാക്കിയ സ്‌കോളര്‍ഷിപ്പ് പിന്നീട് 20 ശതമാനം വെട്ടിക്കുറച്ച് പരിവര്‍ത്തിത, ലത്തീന്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുകൂടി അനുവദിക്കുകയും ചെയ്തിരുന്നു.

ജനസംഖ്യാടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നടപ്പാക്കുന്നതിലൂടെ 80:20 എന്ന അനുപാതം മുസ്‌ലിംകള്‍ക്ക് 59.05 ശതമാനവും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 40.87 ശതമാനവുമായി മാറും. അതോടൊപ്പംതന്നെ സ്‌കോളര്‍ഷിപ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്ന ഒരു മാനദണ്ഡവും എവിടെയും വ്യക്തമാക്കിയിട്ടില്ല. കൂടാതെ പിന്നാക്കാവസ്ഥ എന്ന മുഖ്യമാനദണ്ഡം ഇല്ലാതാവുകയും ചെയ്തു.

ചുരുക്കത്തില്‍ ഇതിലൂടെ സര്‍ക്കാര്‍ സച്ചാര്‍- പാലോളി കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ മെയ് 28ന് കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച മുസ്‌ലിം ക്ഷേമപദ്ധതികളില്‍ ഇതര ന്യുനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി വിഭവങ്ങള്‍ നല്‍കണമെന്ന ചരിത്രവിരുദ്ധമായ വിധിക്കെതിരേ നിയമം നിര്‍മിച്ചുകൊണ്ട് മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം സര്‍ക്കാര്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ ബോധപൂര്‍വം ഹനിക്കുകയാണ് ചെയ്യുന്നത്.

പൂര്‍ണമായും മുസ്‌ലിം വിദ്യാര്‍ഥികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി തുടങ്ങിയ സ്‌കോളര്‍ഷിപ്പ് സര്‍ക്കാരിന്റെ ഈ തീരുമാനത്തോടുകൂടി അതിന്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുകയാണ്. മുസ്‌ലിംകള്‍ക്ക് മാത്രമുണ്ടായിരുന്ന പദ്ധതിയെ മറ്റുള്ളവര്‍ക്കുകൂടി വീതംവച്ച് അട്ടിമറിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൂട്ടുനില്‍ക്കുന്നത്. സര്‍ക്കാരിന്റെ ഈ സമീപനം ശരിയല്ല. തീര്‍ത്തും വിദ്യാര്‍ഥികളെ വഞ്ചിക്കുന്ന ഈ തീരുമാനത്തില്‍നിന്ന് പിന്‍മാറുകയും കാംപസ് ഫ്രണ്ട് നേരത്തെ തന്നെ ഉന്നയിച്ചതുപോലെ നിയമനിര്‍മാണം നടത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it