Sub Lead

കര്‍ണാടകയില്‍ പാഠപുസ്തക കാവിവത്കരണത്തിനെതിരേ പ്രതിഷേധം ശക്തം;സര്‍ക്കാര്‍ സമിതികളില്‍ നിന്ന് രാജിവച്ച് എഴുത്തുകാര്‍

രാഷ്ട്രകവി ഡോ. ജി എസ് ശിവരുദ്രപ്പ പ്രതിഷ്ഠാനത്തിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് പ്രമുഖ കന്നഡ കവി പ്രൊഫ. എസ് ജി സിദ്ധരാമയ്യ രാജിവച്ചു. ഇതിലെ അംഗങ്ങളായ എച്ച് എസ് രാഘവേന്ദ്രറാവു, നടരാജ ബുദലു, ചന്ദ്രശേഖര്‍ നാഗ്ലി എന്നീ എഴുത്തുകാരും രാജിവയ്ക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്തെഴുതി

കര്‍ണാടകയില്‍ പാഠപുസ്തക കാവിവത്കരണത്തിനെതിരേ പ്രതിഷേധം ശക്തം;സര്‍ക്കാര്‍ സമിതികളില്‍ നിന്ന് രാജിവച്ച് എഴുത്തുകാര്‍
X
ബംഗളൂരു: കര്‍ണാടകത്തില്‍ പാഠപുസ്തക പരിഷ്‌കരണത്തിനെതിരേ പ്രതിഷേധം ശക്തമാക്കി എഴുത്തുകാരും,ടിന്തകരും. രാഷ്ട്രകവി ഡോ. ജി എസ് ശിവരുദ്രപ്പ പ്രതിഷ്ഠാനത്തിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് പ്രമുഖ കന്നഡ കവി പ്രൊഫ. എസ് ജി സിദ്ധരാമയ്യ രാജിവച്ചു. ഇതിലെ അംഗങ്ങളായ എച്ച് എസ് രാഘവേന്ദ്രറാവു, നടരാജ ബുദലു, ചന്ദ്രശേഖര്‍ നാഗ്ലി എന്നീ എഴുത്തുകാരും രാജിവയ്ക്കുന്നതായി കാണിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കത്തെഴുതി.

രാഷ്ട്രകവി കുവെംപു പ്രതിഷ്ഠാനത്തിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് മുതിര്‍ന്ന കന്നഡ കവി ഹംപ നാഗരാജയ്യ രാജിവച്ചതിനുപിന്നാലെയാണ് പ്രൊഫ. എസ് ജി സിദ്ധരാമയ്യയുടെ രാജി.പുരോഗമന സ്വഭാവമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പുസ്തകപരിഷ്‌കരണത്തിലാണ് പ്രതിഷേധം.പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ തന്റെ രചന ഒഴിവാക്കണമെന്ന് പ്രൊഫ. എസ് ജി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ 'മനെഗെലസദ ഹെണ്ണുമഗളു' എന്ന കവിത ഒമ്പതാം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം 2020ല്‍ രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തില്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയോട് ഭാഷ, സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ആറ് മുതല്‍ 10 വരെ ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളും ഒന്ന് മുതല്‍ 10 വരെയുള്ള കന്നഡ ഭാഷാ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചു.

എന്നാല്‍, വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിങ്, മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍, ലിംഗായത്ത് സാമൂഹിക പരിഷ്‌കര്‍ത്താവ് ബസവണ്ണ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ പെരിയോര്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ് ശ്രീ നാരായണ ഗുരു എന്നിവരെക്കുറിച്ചുള്ള അധ്യായങ്ങള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.പാഠഭാഗങ്ങള്‍ നീക്കംചെയ്തത് വന്‍ വിവാദമുയര്‍ത്തിയിരുന്നു.

Next Story

RELATED STORIES

Share it