- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരാമര്‍ശം പിന്‍വലിക്കാന്‍ രണ്ടു ദിവസത്തെ സമയം അനുവദിച്ച് കോടതി; പിന്നോട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍
കോടതിയലക്ഷ്യക്കേസില്‍ ഭൂഷന് ഒരു ശിക്ഷയും നല്‍കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചിനോട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: ജുഡീഷ്യറിയെതിരായ ട്വീറ്റുകള്‍ക്ക് ക്ഷമാപണം നടത്താന്‍ വിസമ്മതിച്ച മുതിര്‍ന്ന അഭിഭാഷകനും ആക്റ്റീവിസ്റ്റുമായ പ്രശാന്ത് ഭൂഷന് തന്റെ പ്രസ്താവന പുനപ്പരിശോധിക്കാന്‍ സുപ്രിംകോടതി രണ്ട് ദിവസത്തെ സയയം അനുവദിച്ചു.
തന്റെ അഭിഭാഷകരുമായി കൂടിയാലോചിച്ച് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെക്കുറിച്ച് ആലോചിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ഭൂഷണ്‍ വ്യക്തമാക്കി. കോടതിയലക്ഷ്യക്കേസില്‍ ഭൂഷന് ഒരു ശിക്ഷയും നല്‍കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചിനോട് ആവശ്യപ്പെട്ടു. തന്റെ ട്വീറ്റുകള്‍ക്ക് മാപ്പ് പറയില്ലെന്ന മുന്‍ നിലപാട് ഭൂഷണ്‍ പുനപ്പരിശോധിച്ചില്ലെങ്കില്‍ വേണുഗോപാലിന്റെ അഭ്യര്‍ത്ഥന പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.ഭൂഷന്റെ പ്രസ്താവനയുടെ സ്വരവും സ്വഭാവവും ഉള്ളടക്കവും അതിനെ കൂടുതല്‍ വഷളാക്കുന്നുവെന്നും കോടതി വേണുഗോപാലിനോട് പറഞ്ഞു. തെറ്റുതിരുത്താന്‍ തയ്യാറാണെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് 24ലേക്ക് മാറ്റി.
അതേസമയം, കോടതിയലക്ഷ്യത്തിന് കുറ്റക്കാരനെന്നു കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ മാപ്പു പറയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതെന്നും അതു തന്റെ കടമയായി കരുതുന്നുവെന്നും കോടതിയില്‍ വായിച്ച പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പുനപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ സമയം വേണമെന്നതിനാല്‍ തനിക്കെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവെക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചിരുന്നു.
കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു കുറ്റക്കാരനാക്കുന്നതില്‍ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ശിക്ഷിക്കപ്പെടും എന്നതിലല്ല താന്‍ വേദനിക്കുന്നത്, അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ്. ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ, താന്‍ ജുഡീഷ്യറിയെ നിന്ദയോടെ ആക്രമിച്ചു എന്നു കോടതി കണ്ടെത്തിയതില്‍ തനിക്കു നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
RELATED STORIES
ഇഡി കേസ് ഒതുക്കാന്‍ രണ്ടു കോടി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി...
17 May 2025 2:15 PM GMT''സര്‍വകലാശാലകളെ ആര്‍എസ്എസ് ശാഖയാക്കരുത്''; തുര്‍ക്കി...
17 May 2025 1:49 PM GMTസ്വത്തിനായി വളര്‍ത്തമ്മയെ കൊലപ്പെടുത്തി പതിമൂന്നുകാരിയായ ദത്തുമകള്‍;...
17 May 2025 1:33 PM GMTപശ്ചിമേഷ്യയില്‍ നിന്നും യുഎസ്എസ് ഹാരി എസ് ട്രൂമാന്...
17 May 2025 1:02 PM GMTകേസ് ഒഴിവാക്കാന്‍ രണ്ടു കോടി കൈക്കൂലി: ഇഡി അസി. ഡയറക്ടര്‍ ഒന്നാം പ്രതി
17 May 2025 12:44 PM GMTപാകിസ്താന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി; വ്ളോഗര്‍ അടക്കം ആറു പേര്...
17 May 2025 11:45 AM GMT