Sub Lead

ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല: ജിഫ്‌രി മുത്തുകോയ തങ്ങള്‍

ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല: ജിഫ്‌രി മുത്തുകോയ തങ്ങള്‍
X

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 11 മണിയോടെയാണ് തങ്ങള്‍ സമസ്ത നേതാക്കളോടൊപ്പം പെരിങ്ങത്തൂര്‍ പുല്ലൂക്കര മുക്കില്‍ പീടികയിലെ മന്‍സൂറിന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തത്.

ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ലെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കുന്നതിന് എല്ലാവരും മുന്‍കൈയെടുക്കണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു. അക്രമികള്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ എത്തിച്ച് തക്കതായ ശിക്ഷ വാങ്ങി കൊടുക്കാന്‍ അധികാരികള്‍ മുന്നോട്ടു വരണമെന്നും തങ്ങള്‍ പറഞ്ഞു. സമസ്ത നേതാക്കളായ ആര്‍ വി കുട്ടി ഹസന്‍ ദാരിമി, ആര്‍ വി അബൂബക്കര്‍ യമാനി എന്നിവര്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it