Latest News

മോഡേണ്‍ ബസാര്‍ വാഹനപകടം; മരണം നാലായി

മോഡേണ്‍ ബസാര്‍ വാഹനപകടം; മരണം നാലായി
X

കോഴിക്കോട്: മോഡേണ്‍ ബസാറില്‍ നടന്ന വാഹനപകടത്തില്‍ നാലു പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ് കോളജ് സ്വദേശികളായ അജീഷ്, വിമല്‍, ശ്യാംലാല്‍ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. അഞ്ചു പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയവരെ അഗ്‌നിരക്ഷാ സേനയെത്തി കട്ടര്‍ ഉപയോഗിച്ച് കാര്‍ പൊളിച്ചെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉല്‍സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് വിവരം.

Next Story

RELATED STORIES

Share it